ഓഫീസ് വിറ്റു

Thinc Malayalam · Sat · 12 Sept 2026 · 16:54 · Reported

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ഓഫീസ് 10 മാസത്തിനകം വിറ്റ് ഗായകൻ കൈലാഷ് ഖേർ. 2025 നവംബറിൽ 10.50 കോടി രൂപയ്ക്ക് വാങ്ങിയ 2,619 ചതുരശ്ര അടി ഓഫീസ് 10.75 കോടിക്കാണ് വിറ്റത്. രേഖകളനുസരിച്ച് വാങ്ങിയ വിലയേക്കാൾ 25 ലക്ഷം രൂപ കൂടുതലാണ് ലഭിച്ചത്. എന്നാൽ സ്റ്റാംപ് ഡ്യൂട്ടി, നികുതി, രജിസ്ട്രേഷൻ ചെലവുകൾ കണക്കാക്കിയാൽ ഇത് മുഴുവൻ ലാഭമായി കണക്കാക്കാനാവില്ല.

#KailashKher #Mumbai #BKC #RealEstate #THINCKSHOTS

Read it at thinck.orgThinc Malayalam
ഓഫീസ് വിറ്റു · SHOTS