ജിദ്ദയിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് ഫിലോമിന മോചിതയായി

Thinc Malayalam · Sun · 18 Oct 2026 · 13:02 · Reported

സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ മലയാളി നഴ്സ് ഫിലോമിന (32) മോചിതയായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ഫിലോമിന അവധി കഴിഞ്ഞ് ജോലിക്ക് മടങ്ങുന്നതിനിടെയാണ് സൗദിയിൽ നിയന്ത്രണമുള്ള മരുന്നുകൾ കൈവശമുണ്ടെന്ന കാരണത്താൽ പിടിയിലായത്. അന്വേഷണത്തിൽ നിരപരാധിത്വം വ്യക്തമായതോടെയാണ് മോചനം. കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റും നോർക്കയും വിഷയത്തിൽ ഇടപെട്ടിരുന്നു.

Malayali nurse Philomina, detained at Jeddah airport over restricted medicines, has been released.

Read it at thinck.orgThinc Malayalam