ട്രെയിൻ തട്ടി മരിച്ചു.

Thinc Malayalam · Tue · 15 Sept 2026 · 08:36 · Reported

ന്യൂയോർക്ക് സിറ്റി സബ്‌വേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജരായ രണ്ട് പേര് ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര, നവം കൗൾ എന്നിവരാണ് മരിച്ചത്; ഇരുവർക്കും 24 വയസായിരുന്നു. മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർ എന്തിനാണ് ട്രാക്കിൽ ഇരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു.

#NewYork #SubwayAccident #IndianOrigin #USNews #THINCKSHOTS

Read it at thinck.orgThinc Malayalam