മീഞ്ചൂരിൽ 19കാരി സ്വന്തം വിവാഹം നിർത്തിച്ചു

Thinc Malayalam · Tue · 15 Sept 2026 · 09:05 · Reported

ചെന്നൈയ്ക്ക് സമീപം മീഞ്ചൂരിൽ താലികെട്ടിന് തൊട്ടുമുൻപ് പൊലീസ് എമർജൻസി നമ്പർ 100-ലേക്ക് വിളിച്ച് സ്വന്തം വിവാഹം നിർത്തിച്ച് 19കാരി. വിവാഹത്തിന് താൽപര്യമില്ലെന്നും മാതാപിതാക്കൾ നിർബന്ധിക്കുകയാണെന്നും യുവതി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വിവാഹം തടഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും മണ്ഡപം വിട്ടു. പിന്നീട് യുവതിയെ സുരക്ഷയ്ക്കായി വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു.

#Chennai #Minjur #Marriage #TamilNadu #THINCKSHOTS

Read it at thinck.orgThinc Malayalam