പി.എസ്.സി എതിർപ്പ്

Thinc Malayalam · Sun · 13 Sept 2026 · 08:52 · Reported

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് പി.എസ്.സി അംഗങ്ങൾ ഹാജരാകണമെന്ന നിലപാടിൽ ക്രൈംബ്രാഞ്ച് ഉറച്ച്. നാല് അംഗങ്ങൾക്ക് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഭരണഘടനാ പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി പി.എസ്.സി എതിർപ്പ് അറിയിച്ചെങ്കിലും അന്വേഷണസംഘം അംഗീകരിച്ചില്ല. 100 മാർക്ക് പരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയം നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നാണ് അന്വേഷണം.

#KeralaPSC #CrimeBranch #ExamIrregularity

Read it at thinck.orgThinc Malayalam
പി.എസ്.സി എതിർപ്പ് · SHOTS