പയ്യാമ്പലം ശ്മശാനത്തിൽ ടോക്കൺ മാറി സംഘർഷം

Thinc Malayalam · Tue · 8 Sept 2026 · 10:45 · Reported

ടോക്കൺ മാറി അസ്ഥി നൽകി; പയ്യാമ്പലം ശ്മശാനത്തിൽ സംഘർഷം

കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ ശവസംസ്കാരത്തിന് ശേഷം അസ്ഥി ശേഖരിക്കാൻ നൽകിയ ടോക്കൺ മാറിപ്പോയതിനെ തുടർന്ന് മറ്റൊരാളുടെ അസ്ഥി ബന്ധുക്കൾ കൊണ്ടുപോയി. മൂന്നാം ദിവസം എത്തിയ യഥാർഥ ബന്ധുക്കൾ സംഭവം അറിഞ്ഞതോടെ ആശയക്കുഴപ്പമുണ്ടായി. പിന്നീട് ചിലർ ശ്മശാനത്തിലെത്തി ജീവനക്കാരുമായി കൈയാങ്കളിയിലേർപ്പെട്ടു. മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. സംഭവം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും ചർച്ചയായി.

#THINCKSHOTS #Kannur #Payyambalam #KeralaNews

Read it at thinck.orgThinc Malayalam
പയ്യാമ്പലം ശ്മശാനത്തിൽ ടോക്കൺ മാറി സംഘർഷം · SHOTS