കുടുംബവഴക്കിനിടെ മകനെ കൊലപ്പെടുത്തി പിതാവ്

Thinc Malayalam · Wed · 9 Sept 2026 · 14:17 · Reported

കുടുംബവഴക്കിനിടെ മകനെ തലയ്ക്കടിച്ച് കൊന്നു; പിന്നാലെ പിതാവ് വിഷം കഴിച്ചു

ഇടുക്കി ആനക്കുളത്ത് കുടുംബവഴക്കിനിടെ **ജസ്റ്റിൻ ജോയി (30)**യെ പിതാവ് ജോയി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ജസ്റ്റിൻ സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും ബുധനാഴ്ച രാവിലെയും തർക്കമുണ്ടായെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read it at thinck.orgThinc Malayalam
കുടുംബവഴക്കിനിടെ മകനെ കൊലപ്പെടുത്തി പിതാവ് · SHOTS