34 വർഷം തടവ്

Thinc Malayalam · Wed · 9 Sept 2026 · 11:01 · Reported

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചു; 58കാരന് 34 വർഷം കഠിനതടവ്

തൃശൂർ കൊടകരയിൽ ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത കേസിൽ കൊടകര സ്വദേശി ശിവന് (58) 34 വർഷം കഠിനതടവും ₹2.25 ലക്ഷം പിഴയുംവിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. മറ്റൊരു പോക്‌സോ കേസിൽ ഇയാൾ നിലവിൽ ആറുവർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

#THINCKSHOTS #POCSO #Kodakara #Thrissur #KeralaNews

Read it at thinck.orgThinc Malayalam