പ്രമുഖ വ്യവസായി നിതിൻ മേനോൻ അന്തരിച്ചു

Thinc Malayalam · Sun · 22 Nov 2026 · 20:54 · Reported

മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയും മേനോൻ ബിയറിങ്‌സ് ലിമിറ്റഡിന്റെ ഉടമയുമായ നിതിൻ മേനോൻ (59) കോലാപ്പൂരിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ തോട്ടാപ്പിള്ളിൽ രാം മേനോന്റെയും കൊട്ടേക്കാട്ട് രാധാമണി രാം മേനോന്റെയും മകനാണ് അദ്ദേഹം.

മേനോൻ ബിയറിങ്‌സ് ലിമിറ്റഡ്, കോലാപ്പൂർ ഹൈലാൻഡ് സീ ക്ലബ് തുടങ്ങിയ സംരംഭങ്ങളിലൂടെ കോലാപ്പൂരിന്റെ വ്യവസായ മേഖലയിൽ നിതിൻ മേനോൻ ശ്രദ്ധേയനായിരുന്നു. വ്യവസായ രംഗത്തിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

Read it at thinck.orgThinc Malayalam