29 വർഷത്തെ ഒളിവിന് വിരാമം; വധശ്രമക്കേസ് പ്രതി കണ്ണൂരിൽ

Thinc Malayalam · Tue · 8 Sept 2026 · 11:15 · Reported

29 വർഷത്തെ ഒളിവിന് വിരാമം; വധശ്രമക്കേസ് പ്രതി കണ്ണൂരിൽ പിടിയിൽ

1997ലെ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന് 29 വർഷമായി ഒളിവിലായിരുന്ന അഴീക്കോട് സ്വദേശി തായകത്ത് ഫസൽ (51) കണ്ണൂരിൽ പിടിയിലായി. ദുബായ്, പോളണ്ട്, അയർലൻഡ് എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ഇയാളെ 2002ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 6ന് അയർലൻഡിൽ നിന്ന് നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.

#THINCKSHOTS

Read it at thinck.orgThinc Malayalam