കുവൈത്തിൽ തൃശൂർ സ്വദേശി പ്രജീഷ് ഹൃദയാഘാതം മൂലം അന്തരിച്ചു

Thinc Malayalam · Wed · 16 Sept 2026 · 10:38 · Reported

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി പ്രജീഷ് (44) അന്തരിച്ചു. തൃശൂർ മുല്ലശ്ശേരി അന്നകര സ്വദേശി കുരിയക്കോട്ട് പ്രഭാകരന്റെ മകനാണ്. അബ്ബാസിയയിൽ സ്വന്തമായി വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സായ ശാരിയാണ് ഭാര്യ; രണ്ട് മക്കളുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

#Kuwait #Thrissur #Obituary #Malayali #THINCKSHOTS

Read it at thinck.orgThinc Malayalam