MDMA കടത്ത്: നൈജീരിയൻ ദമ്പതികൾ മുംബൈയിൽ പിടിയിൽ

Thinc Malayalam · Sat · 21 Nov 2026 · 17:06 · Reported

കേരളത്തിലേക്കും കർണാടകയിലേക്കും MDMA എത്തിച്ച അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനികളെന്ന് സംശയിക്കുന്ന നൈജീരിയൻ പൗരൻ ഇക്കേചുക്വു പോൾ ഒഗ്ബോണ്ണ (40), ഭാര്യ ആർത്തി (42) എന്നിവരെ കൊണ്ടോട്ടി പോലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു.

ജൂൺ 26-ന് കൊണ്ടോട്ടി അരൂരിൽ രതീഷിൽനിന്ന് MDMA പിടികൂടിയ കേസിന്റെ അന്വേഷണമാണ് ദമ്പതികളിലേക്ക് എത്തിയത്. ലഹരിവിൽപ്പനയിലൂടെ കോടികൾ സമ്പാദിച്ച് വിദേശത്തേക്ക് മാറ്റാനും നൈജീരിയയിലേക്ക് കടക്കാനും ഇവർ ശ്രമിച്ചതായി പോലീസ് സംശയിക്കുന്നു.

Read it at thinck.orgThinc Malayalam