കൊച്ചി സിനഗോഗ് തീവയ്പ് കേസിലെ പ്രതി എബിൻ പോളിന് ക്രിപ്റ്റോകറൻസിയായി 2,000 യുഎസ് ഡോളർ ലഭിച്ചതായി പൊലീസ്. നിർദേശിച്ച സ്ഥലങ്ങളിൽ തീയിട്ട് ദൃശ്യങ്ങൾ ടെലഗ്രാമിലൂടെ അയച്ചതിനാണ് പണം ലഭിച്ചതെന്നാണ് കണ്ടെത്തൽ. വിദേശബന്ധവും വലിയ ആക്രമണങ്ങൾക്കുള്ള പരിശീലനവും സംശയിക്കുന്നുണ്ട്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി റിപ്പോർട്ട്.
Kochi synagogue arson suspect allegedly received $2,000 in cryptocurrency; NIA probes suspected terror links.
#THINCKSHOTS #Kochi #Synagogue #NIA
ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ബിനാൻസിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായി. ഏകദേശം 630 കോടി ഡോളറിന്റെ ആസ്തികളെ ഇത് ബാധിച്ചതായി കമ്പനി അറിയിച്ചു.
ഇതിൽ 300 കോടി ഡോളറോളം മരവിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും നഷ്ടം കമ്പനി നികത്തുമെന്നും ബിനാൻസ് വ്യക്തമാക്കി.
സുരക്ഷാ പരിശോധനയുടെ ഭാഗമായി നിക്ഷേപങ്ങളും പിൻവലിക്കലുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുന്നു.
ജോൺ എബ്രഹാം സംവിധാനം ചെയ്ത ക്ലാസിക് മലയാള സിനിമ
ഇറ്റലിയിലെ നേപ്പിൾസിലുള്ള മോഡേണിസിമോ തിയറ്ററിൽ
ഇറ്റാലിയൻ സബ്ടൈറ്റിലുകളോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
നാല് പതിറ്റാണ്ടുകൾക്ക് ശേഷവും ഈ സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു.
നവംബർ ഒന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം’ ആഘോഷ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.
കേരള സർക്കാരിന്റെ ഈ പരിപാടി കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം ഉയർത്തിക്കാട്ടുന്നു.
നവംബർ ഒന്നിന് ആരംഭിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം’ ആഘോഷപരിപാടിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
കേരളത്തിൻ്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഈ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.