നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചു

Thinc Malayalam · Wed · 9 Sept 2026 · 18:00 · Reported

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് തുടങ്ങി; ₹1 കോടി വരെ പരിരക്ഷ

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചു. ₹10 ലക്ഷം മുതൽ ₹1 കോടി വരെ പരിരക്ഷ ലഭിക്കും. കേരളത്തിലെ 688 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 24,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാണ്. 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. സെപ്റ്റംബർ 18 വരെ അക്ഷയ കേന്ദ്രങ്ങൾ, നോർക്ക ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി അപേക്ഷിക്കാം.

Read it at thinck.orgThinc Malayalam
നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചു · SHOTS