പ്രതി പിടിയിൽ

Thinc Malayalam · Tue · 8 Sept 2026 · 18:00 · Reported

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പശ്ചിമ ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിൽ തള്ളിയ കേസിലെ പ്രതി പ്രാവത് ദാസ് പിടിയിൽ. പാലക്കാടുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പശ്ചിമ ബംഗാളിൽ നിന്ന് ഇയാളെ പിടികൂടിയത്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

#THINCKSHOTS #Attappadi #Palakkad

Read it at thinck.orgThinc Malayalam