കൈമുറിഞ്ഞ് 49കാരൻ മരിച്ചു

Thinc Malayalam · Fri · 11 Sept 2026 · 18:39 · Reported

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈമുറിഞ്ഞ് 49കാരൻ മരിച്ചു

എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്ത 49കാരൻ കൈയിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. തുടർന്ന് മുറിയിൽ കയറി വാതിൽ അടച്ച പ്രവീണിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

Read it at thinck.orgThinc Malayalam
കൈമുറിഞ്ഞ് 49കാരൻ മരിച്ചു · SHOTS