സഫർനാസ് പിടിയിൽ

Thinc Malayalam · Sat · 12 Sept 2026 · 09:36 · Reported

ഒന്നരക്കോടിയുടെ സ്വർണവുമായി മുങ്ങിയ സഫർനാസ് പിടിയിൽ

കോഴിക്കോട് കമ്മത്ത് ലൈനിൽ വിവിധ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി മുങ്ങിയ കേസിലെ പ്രതി സഫർനാസ് പിടിയിൽ. മലപ്പുറത്ത് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താവിനെ കാണിക്കാനെന്ന പേരിൽ 11 കടകളിൽ നിന്ന് ഏകദേശം 948 ഗ്രാം സ്വർണം കൈപ്പറ്റി കടന്നുകളഞ്ഞെന്നാണ് കേസ്. സ്വർണത്തിന് ഒന്നരക്കോടിയോളം രൂപ വിലവരുമെന്നാണ് വ്യാപാരികളുടെ പരാതി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ വ്യാപാരികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.

Read it at thinck.orgThinc Malayalam