വിവാദ റേഞ്ച് റോവർ തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

Thinc Malayalam · Sat · 19 Sept 2026 · 19:00 · Reported

വിവാദമായ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി. സർക്കാർ അനുവദിച്ച ഇന്നോവ ദീർഘയാത്രയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. സ്വകാര്യ വാഹനം ഉപയോഗിച്ച കാലയളവിൽ വാടകയോ ഇന്ധനച്ചെലവോ സർക്കാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വാഹന ഉപയോഗത്തെതിരെ സിപിഎം–ഡിവൈഎഫ്ഐ നേതാക്കൾ വിമർശനം ഉയർത്തിയിരുന്നു.

#KMShaji #RangeRover #KeralaPolitics #VehicleControversy #THINCKSHOTS

Read it at thinck.orgThinc Malayalam