പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു

Thinc Malayalam · Mon · 14 Sept 2026 · 14:27 · Reported

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപ്പെടുത്തി തലയും വിരലുകളും ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന കേസിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ ഇയാൾ താഴ്ചയുള്ള മലയിടുക്കിലേക്ക് വീണെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

#CrimeNews #PoliceCustody #MurderCase #Investigation #THINCKSHOTS

Read it at thinck.orgThinc Malayalam