കളമശേരിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Thinc Malayalam · Tue · 8 Sept 2026 · 08:10 · Reported

കളമശേരിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹതയെന്ന് പൊലീസ്

കളമശേരി തോഷിബ ജംഗ്ഷന് സമീപം ബെവ്കോ ഔട്ട്‌ലെറ്റിനടുത്തുള്ള കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ചയാൾ തമിഴ്നാട് സ്വദേശിയാകാമെന്നാണ് പൊലീസിന്റെ സംശയം. ശരീരത്തിൽ പുറമേ പരിക്കുകളുണ്ടായതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

#THINCKSHOTS #Kalamassery #Ernakulam #Kerala

Read it at thinck.orgThinc Malayalam