127 ലിറ്റർ സ്പിരിറ്റ്

Thinc Malayalam · Sun · 13 Sept 2026 · 10:02 · Reported

കോട്ടയം കുടക്കച്ചിറയിലെ കള്ളുഷാപ്പിൽ വീര്യം കൂടിയ കള്ള് ലഭിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എക്സൈസ് 127 ലീറ്റർ സ്പിരിറ്റ് പിടികൂടി. കള്ളിൽ സ്പിരിറ്റ് കലർത്തിയാണ് വിൽപ്പന നടത്തിയതെന്നാണ് കണ്ടെത്തൽ. ഷാപ്പ് നടത്തിപ്പുകാരൻ എം.കെ. മാത്യു, ജീവനക്കാരൻ പ്രിൻസ് മാത്യു, ലൈസൻസി ജോസഫ് മാത്യു എന്നിവർക്കെതിരെ കേസെടുത്തു. സ്പിരിറ്റ് കടത്തിയ വാഹനവും സിസിടിവി ഹാർഡ് ഡിസ്കും പിടിച്ചെടുത്തു.

#Kottayam #Excise #ToddyShop #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
127 ലിറ്റർ സ്പിരിറ്റ് · SHOTS