യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം ഖസർ അൽ ഹൊസ്നിലെ പതാകദിന ചടങ്ങിൽ കോട്ടയം സ്വദേശിനി അർച്ചന തോമസ് ഷീല പങ്കെടുത്തു.
അബുദാബിയിലെ സമർപ്പിത സേവനത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം അർച്ചനയുടെ പ്രവാസജീവിതത്തിലെ അഭിമാന നിമിഷമായി.
ഈ അസുലഭ നിമിഷത്തിന് അർച്ചനയ്ക്ക് അഭിനന്ദനങ്ങൾ!
വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായി വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും എത്തുന്നു.
ജനപങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇത് വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.
കോട്ടയം കുമാരനല്ലൂരിൽ കാണാതായ നിമിഷ ഷാജി (26) എന്ന യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി.
വടക്കേനടയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.
ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ വംശജയായ പിയ ദാന്ധിയ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിലെ 22-ാം കോൺഗ്രഷണൽ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കേസി അസ്കറിനെ പരാജയപ്പെടുത്തിയാണ് പിയയുടെ വിജയം.
ഡെമോക്രാറ്റായ പിയയ്ക്ക് 51.9 ശതമാനം വോട്ട് ലഭിച്ചു. 39 വയസ്സുകാരിയായ ഇവർ മുൻ ഹൈസ്കൂൾ പ്രിൻസിപ്പലാണ്.
പ്രമീള ജയപാലിന് ശേഷം യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ–അമേരിക്കൻ വനിതയാണ് പിയ ദാന്ധിയ.