എറണാകുളത്ത് സിനിമ ഷൂട്ടിംഗിൽ വൈദ്യുതാഘാതം

Thinc Malayalam · Wed · 9 Sept 2026 · 18:11 · Reported

സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

എറണാകുളം എടയാറിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഷൂട്ടിംഗ് ജോലികൾക്കിടെയായിരുന്നു അപകടമെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം എങ്ങനെ സംഭവിച്ചതെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read it at thinck.orgThinc Malayalam
എറണാകുളത്ത് സിനിമ ഷൂട്ടിംഗിൽ വൈദ്യുതാഘാതം · SHOTS