പത്താം ക്ലാസിലെ സ്വപ്നം

Thinc Malayalam · Sat · 12 Sept 2026 · 13:00 · Reported

പത്താം ക്ലാസിൽ കണ്ട സ്വപ്നം 20-ാം വയസ്സിൽ യാഥാർഥ്യമാക്കി തൃശൂർ വേലൂർ സ്വദേശിനി നിതിഷ എം.എൻ. ഡൽഹിയിൽ ഗ്രൗണ്ട് സ്കൂൾ പരിശീലനം പൂർത്തിയാക്കിയ ശേഷം യുഎസിലെ ഫ്ലോറിഡയിൽ നിന്ന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വിത്ത് മൾട്ടി റേറ്റിങ് സ്വന്തമാക്കി. പരിശീലനത്തിനായി ഇതുവരെ ഏകദേശം 1.1 കോടി രൂപ ചെലവായെന്ന് നിതിഷ പറയുന്നു. ഇനി യുഎസ് ലൈസൻസ് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള കൺവേർഷൻ നടപടികളാണ് അടുത്ത ഘട്ടം.

#NitishaMN #PilotDream #CommercialPilot #KeralaYouth #THINCKSHOTS

Read it at thinck.orgThinc Malayalam