വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ മലയാളി യുവാവ് ഫുജൈറയിൽ മരിച്ചു

Thinc Malayalam · Fri · 16 Oct 2026 · 08:59 · Reported

വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശി തെള്ളിക്കുന്നേൽ റെസ്‌വിൻ റഷീദ് (24) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായിരുന്നു. ഡിസംബറിൽ വിവാഹം നിശ്ചയിച്ചിരുന്ന റെസ്‌വിൻ നവംബർ ആദ്യം നാട്ടിലെത്താനിരിക്കെയായിരുന്നു ദുരന്തം.

A 24-year-old Malayali died in a Fujairah road accident weeks before returning home for his wedding.

Read it at thinck.orgThinc Malayalam