നാനിയുടെ 'ദ പാരഡൈസ്'

Thinc Malayalam · Mon · 7 Sept 2026 · 14:52 · Reported

വീണ്ടും റിലീസ് മാറ്റത്തിൽ നാനിയുടെ ‘ദ പാരഡൈസ്’

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘ദ പാരഡൈസ്’ വീണ്ടും റിലീസ് മാറ്റത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 24ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒക്ടോബർ 1ലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ഇതോടെ മൂന്നാം തവണയാണ് റിലീസ് തീയതി മാറുന്നത്. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിൽ കീർത്തി സുരേഷ് പ്രത്യേക ഗാനരംഗത്തും എത്തും. റിലീസ് മാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.

#THINCKSHOTS #Nani #TheParadise #SrikanthOdela #CinemaNews

Read it at thinck.orgThinc Malayalam