സനൽകുമാർ ശശിധരന്റെ സമരം സ്ത്രീവിരുദ്ധവും സ്റ്റോക്കിംഗും

Thinc Malayalam · Tue · 15 Sept 2026 · 17:28 · Reported

സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം സ്ത്രീവിരുദ്ധവും സ്റ്റോക്കിംഗുമാണെന്ന് സംവിധായകൻ ഡോ. ബിജു. ഒരു പ്രമുഖ നടിയുടെ പേര് പരസ്യമായി ഉപയോഗിച്ച് ഗുരുതര ആരോപണങ്ങൾ ആവർത്തിക്കുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ലംഘിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സനൽകുമാറിനെ പിന്തുണച്ച് മുമ്പ് നൽകിയ പ്രസ്താവനയിൽ പേര് ചേർത്തതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും ഡോ. ബിജു ആവശ്യപ്പെട്ടു.

#DrBiju #SanalKumarSasidharan #ManjuWarrier #KeralaCinema

Read it at thinck.orgThinc Malayalam
സനൽകുമാർ ശശിധരന്റെ സമരം സ്ത്രീവിരുദ്ധവും സ്റ്റോക്കിംഗും · SHOTS