പേരാമ്പ്രയിൽ യുവാവ് പിടിയിൽ

Thinc Malayalam · Tue · 15 Sept 2026 · 08:42 · Reported

കോഴിക്കോട് പേരാമ്പ്രയിൽ 5.547 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. മന്ദങ്കാവ് വലിയപറമ്പ് സ്വദേശി ബൈജുവിനെയാണ് പൊലീസ് പിടികൂടിയത്. പരിശോധനയ്ക്കിടെ കൈവശം സൂക്ഷിച്ചിരുന്ന ലഹരിവസ്തു കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ലഹരി എവിടെ നിന്നാണ് ലഭിച്ചതെന്നും വിതരണശൃംഖലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

#Perambra #Methamphetamine #DrugBust #Kozhikode #THINCKSHOTS

Read it at thinck.orgThinc Malayalam