മുങ്ങിമരിച്ചു

Thinc Malayalam · Sat · 12 Sept 2026 · 17:33 · Reported

കോന്നിയിൽ അച്ചൻകോവിലാറിന്റെ പുതിയകാവ് കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. സ്കൂളിലെ വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങിയ ഡെനീഷ്, സെബിൻ എന്നിവരാണ് മരിച്ചത്. മൂന്നു വിദ്യാർഥികളാണ് വെള്ളത്തിലിറങ്ങിയത്; ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂവരെയും കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

#Konni #AchankovilRiver #Pathanamthitta #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
മുങ്ങിമരിച്ചു · SHOTS