ഡോ. വി.എ. അഗസ്റ്റിൻ അന്തരിച്ചു

Thinc Malayalam · Sun · 15 Nov 2026 · 17:58 · Reported

റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.എ. അഗസ്റ്റിൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ മുൻ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചറുടെ ഭർത്താവാണ് അദ്ദേഹം.

കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിലർ, സംസ്കാര സാഹിതി ജില്ലാ ഉപാധ്യക്ഷൻ, ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടൂരിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.

Read it at thinck.orgThinc Malayalam