പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു:

Thinc Malayalam · Fri · 11 Sept 2026 · 18:59 · Reported

പാടവരമ്പത്ത് അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

ചമ്പക്കുളത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കു മടങ്ങുന്നതിനിടെ പാടവരമ്പത്ത് വച്ചാണ് അണലിയുടെ കടിയേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ നടക്കും.

Read it at thinck.orgThinc Malayalam