ദുബായിൽ മലയാളി നഴ്‌സ് സൗമ്യ അഗസ്റ്റിൻ അന്തരിച്ചു

Thinc Malayalam · Sat · 19 Sept 2026 · 17:13 · Reported

ദുബായിൽ മലയാളി നഴ്‌സ് സൗമ്യ അഗസ്റ്റിൻ (41) അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് സ്വദേശിനിയായ സൗമ്യ ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്‌സായിരുന്നു. കുറച്ചുനാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദുബായിൽ ജോലി ചെയ്യുന്ന ജെനീഷാണ് ഭർത്താവ്; മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#SoumyaAgustin #Dubai #RashidHospital #Nilambur #MalayaliNurse #THINCKSHOTS

Read it at thinck.orgThinc Malayalam