പുരോഹിതൻ ഫാ. സിപ്രിയൻ പിന്റോക്കെതിരെ രണ്ടാമതും പോക്സോ കേസ്

Thinc Malayalam · Wed · 11 Nov 2026 · 21:09 · Reported

മംഗളൂരുവിൽ കത്തോലിക്കാ പുരോഹിതൻ ഫാ. സിപ്രിയൻ പിന്റോയ്ക്കെതിരെ രണ്ടാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പുതിയ കേസ്.

നേരത്തെ 14 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലായിരുന്നു. മറ്റ് കുട്ടികളും സമാനമായ അതിക്രമങ്ങൾക്ക് ഇരയായെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

പരാതിക്കാരായ കുട്ടികളെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.

Read it at thinck.orgThinc Malayalam