“ഉമ്മ പോയി നിസ്കരിച്ചോളൂ”

Thinc Malayalam · Sat · 12 Sept 2026 · 09:30 · Reported

പരിചയം നടിച്ചെത്തി മോഷണം; 4 പവനും രണ്ടരലക്ഷവും കവർന്നു

കോഴിക്കോട് കക്കോടി മച്ചക്കുളത്ത് പരിചയം നടിച്ചെത്തിയയാൾ വീട്ടിൽ നിന്ന് നാല് പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും കവർന്നു. വീട്ടുകാരിയോട് വെള്ളം ചോദിച്ച് അകത്തുകയറിയ പ്രതി, “ഉമ്മ പോയി നിസ്കരിച്ചോളൂ” എന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷമാണ് മോഷണം നടത്തിയതെന്നാണ് വിവരം. പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Read it at thinck.orgThinc Malayalam
“ഉമ്മ പോയി നിസ്കരിച്ചോളൂ” · SHOTS