ബ്രിട്ടനിൽ പെൺകുട്ടികളെ ചൂഷണം ചെയ്തയാൾക്ക് 30 വർഷം തടവ്

Thinc Malayalam · Sun · 15 Nov 2026 · 14:45 · Reported

ബ്രിട്ടനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഓൺലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത ഇന്ത്യൻ യുവാവ് ബിലാൽ കാസിക്ക് (27) 30 വർഷം തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി.

സ്‌നാപ്ചാറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ 10 മുതൽ 17 വയസ്സുവരെയുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ബ്രിട്ടനിലെ 28 പോലീസ് സേനകളുടെ സഹായത്തോടെ 70 ഇരകളെ തിരിച്ചറിഞ്ഞു.

180 പേർ വരെ ചൂഷണത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

Read it at thinck.orgThinc Malayalam