തിരുവല്ല സബ് കളക്ടർ

Thinc Malayalam · Sun · 13 Sept 2026 · 08:20 · Reported

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട പാർവതി ഗോപകുമാർ ഇന്ന് തിരുവല്ല സബ് കളക്ടർ. പിന്നീട് ഇടതുകൈയിൽ എഴുതാൻ പരിശീലിച്ച് പഠനം തുടർന്ന പാർവതി 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടി ഐഎഎസിലെത്തി. പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നേറിയ ഈ യാത്ര ഇന്ന് അനേകർക്ക് പ്രചോദനമാണ്. നിലവിൽ തിരുവല്ല റവന്യൂ ഡിവിഷനിലാണ് പാർവതി ചുമതലയിലുള്ളത്.

#ParvathyGopakumar #IAS #Thiruvalla #InspiringStory #THINCKSHOTS

Read it at thinck.orgThinc Malayalam