കാന്തപുരത്തെ സന്ദർശിച്ചു

Thinc Malayalam · Mon · 14 Sept 2026 · 08:06 · Reported

സമസ്ത പിളർപ്പിന് ശേഷം ആദ്യമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും. 1989ന് ശേഷം ആദ്യമായാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ കാന്തപുരത്തെ കാണുന്നത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മർകസിലെത്തുന്നതിനോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കാന്തപുരത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ട്.

#Kanthapuram #SadiqAliShihabThangal #PKKunhalikutty #MuslimLeague #THINCKSHOTS

Read it at thinck.orgThinc Malayalam