പ്രമുഖ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് അന്തരിച്ചു

Thinc Malayalam · Tue · 17 Nov 2026 · 19:47 · Reported

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ഗവേഷകനുമായ പ്രൊഫ. ഡോ. ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് (72) ബർമിങ്ങാം വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് അന്തരിച്ചു.

കേരളത്തിൽനിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വിമാനമിറങ്ങി ലഗേജുകൾക്കായി കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതർ അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മകനെ തേടിയെത്തിയത് അപ്രതീക്ഷിത മരണവാർത്തയായിരുന്നു. കോട്ടയം അരുവിത്തറ സ്വദേശിയാണ് അദ്ദേഹം.

Read it at thinck.orgThinc Malayalam