കാഞ്ഞങ്ങാട് വെടിയേറ്റ് യുവാവ് മരിച്ചു

Thinc Malayalam · Tue · 17 Nov 2026 · 11:02 · Reported

കാഞ്ഞങ്ങാട് കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.10ഓടെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ബൈക്ക് മറിഞ്ഞുകിടന്ന നിലയിലായിരുന്നു. മൃതദേഹത്തിനടുത്ത് തോക്കും കണ്ടെത്തി. ആദ്യം ബൈക്കപകടമെന്നായിരുന്നു നിഗമനം.

സ്വന്തം കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. ആദൂർ പോലീസ് അന്വേഷണം നടത്തി.

Read it at thinck.orgThinc Malayalam