കോൺഗ്രസിൽ പുതിയ അധികാര സമവാക്യങ്ങൾ; ഷാഫി പറമ്പിൽ കെപിസിസി പ്രസിഡണ്ട് ?

Thinc Malayalam · Mon · 16 Nov 2026 · 14:26 · Reported

കേരള കോൺഗ്രസിൽ പുതിയ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നതായി രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. വടകര എം.പി. ഷാഫി പറമ്പിൽ കെ.പി.സി.സി അധ്യക്ഷ പദവി ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നതായാണ് പ്രചാരണം.

ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ദുർബലമായ കോൺഗ്രസിലെ ‘എ’ ഗ്രൂപ്പിനെ സജീവമാക്കാൻ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ വിഭാഗങ്ങളുമായുള്ള രാഷ്ട്രീയ അകൽച്ചയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.

Read it at thinck.orgThinc Malayalam