എഗ് ഫ്രീസിങ്

Thinc Malayalam · Mon · 14 Sept 2026 · 11:44 · Reported

20കളുടെ അവസാനത്തിലോ 30കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമാണ് എഗ് ഫ്രീസിങ് എന്ന് നടി സുരഭി ലക്ഷ്മി. ശരിയായ ജീവിതപങ്കാളി വരുമെന്ന പ്രതീക്ഷയിൽ തീരുമാനം നീണ്ടുപോയെന്നും, ഒടുവിൽ ഭാവിയിൽ മാതൃത്വം തിരഞ്ഞെടുക്കാനുള്ള സാധ്യത നിലനിർത്താനാണ് എഗ് ഫ്രീസിങ് നടത്തിയതെന്നും സുരഭി പറഞ്ഞു. ജീവിതത്തിലെ വലിയ തീരുമാനങ്ങളിലൊന്നായിരുന്നു ഇതെന്നും താരം വ്യക്തമാക്കി.

#SurabhiLakshmi #EggFreezing #MalayalamCinema #WomensHealth #THINCKSHOTS

Read it at thinck.orgThinc Malayalam
എഗ് ഫ്രീസിങ് · SHOTS