ദുബൈയിൽ മെസ്പ സിൽവർ ജൂബിലി ആഘോഷിച്ചു

Thinc Malayalam · Fri · 25 Sept 2026 · 17:31 · Reported

ദുബൈയിൽ ‘മെസ്പ’ സിൽവർ ജൂബിലി ആഘോഷിച്ചു

എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി അസോസിയേഷൻ ദുബൈ (മെസ്പ) 25-ാം വാർഷികം ‘മെസ്പ പൊൻഫെസ്റ്റ് 2026’ എന്ന പേരിൽ ദുബൈ അൽ മംസാർ ഫോക്ക്‌ലോർ തിയേറ്ററിൽ ആഘോഷിച്ചു. സ്ഥാപക അംഗവും മുൻ സെക്രട്ടറിയുമായ അബൂബക്കർ യൂസഫ് ഉദ്ഘാടനം ചെയ്തു. ശിങ്കാരിമേളം, കുട്ടികളുടെ ഫാഷൻ ഷോ, സംഗീതപരിപാടി, ഓണസദ്യ എന്നിവയും നടന്നു. 2001ൽ ആരംഭിച്ച മെസ്പ ഇന്ന് യു.എ.ഇയിലെ സജീവ അലുമ്നി കൂട്ടായ്മകളിലൊന്നായി വളർന്നതായി സംഘാടകർ പറഞ്ഞു.

MESPA Dubai marked its 25th anniversary with ‘MESPA Ponfest 2026’

Read it at thinck.orgThinc Malayalam