ഇ.ഡി ഹവാല ആരോപണങ്ങൾ അടിസ്ഥാനരഹിതം

Thinc Malayalam · Tue · 15 Sept 2026 · 11:56 · Reported

ഇ.ഡിയുടെ ഹവാല ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പി.എ. മുഹമ്മദ് റിയാസ്. മേയ് 27ന് ലഭിച്ച രേഖകൾ സിപിഎമ്മിന്റെ ഒരു ലക്ഷം പേരുടെ റാലി നടക്കുന്ന ദിവസം പുറത്തുവിട്ടത് തന്നെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. ‘റെഡ് ബുക്കിലെ’ കുറിപ്പുകൾ വീണയുടെ ഭാവി ബിസിനസ് പദ്ധതികളുമായി ബന്ധപ്പെട്ടതാണെന്നും ഹവാല ഇടപാടിനെക്കുറിച്ച് വീണയെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു. നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

#PAMohammedRiyas #VeenaVijayan #ED #ExalogicCase #THINCKSHOTS

Read it at thinck.orgThinc Malayalam