ഒമാനിൽ മലയാളി സൈറ്റ് എഞ്ചിനീയർ പത്തനംതിട്ട സ്വദേശി രതീഷ് രാജൻ ഹൃദയാഘാതം മൂലം മരിച്ചു

Thinc Malayalam · Sat · 28 Nov 2026 · 10:33 · Reported

ഒമാനിലെ സലാലയിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി രതീഷ് രാജൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഔഖദിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന രതീഷിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read it at thinck.orgThinc Malayalam