2024ൽ വിവാഹമോചിതനായി

Thinc Malayalam · Fri · 11 Sept 2026 · 18:43 · Reported

2024ൽ വിവാഹമോചിതനായി; വെളിപ്പെടുത്തി ശ്രീനാഥ് ഭാസി

ഭാര്യ റീതു സക്കറിയയുമായി 2024ൽ വേർപിരിഞ്ഞതായി നടൻ ശ്രീനാഥ് ഭാസി. ‘അവറാച്ചൻ ആൻഡ് സൺസ്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിവാഹമോചനത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും ഭാസി പറഞ്ഞു. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും 2016ൽ വിവാഹിതരായത്. വിവാഹമോചന വിവരം ഇതുവരെ പലർക്കും അറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

Read it at thinck.orgThinc Malayalam