മഞ്ഞൾ കർഷകൻ സലിം കാട്ടകത്തിനെ ആദരിച്ച് മന്ത്രി ജെനീഷ്

Thinc Malayalam · Fri · 23 Oct 2026 · 15:55 · Reported

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടം ഈസ്റ്റിൽ പതിറ്റാണ്ടുകളായി ജൈവ മഞ്ഞൾ കൃഷി ചെയ്യുന്ന മുതിർന്ന കർഷകൻ സലിം കാട്ടകത്തിന്റെ കൃഷിത്തോട്ടം മന്ത്രി ഒ.ജെ. ജെനീഷ് സന്ദർശിച്ചു. എട്ട് ഏക്കറോളം സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്യുന്ന സലിമിനെ മന്ത്രി ആദരിച്ചു. കൃഷിക്ക് സർക്കാർ അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ് നേതാക്കളായ പ്രശോബ് അശോകൻ, വി. മോഹൻദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

O.J. Janeesh honours organic turmeric farmer Salim Kattakath

Read it at thinck.orgThinc Malayalam