കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഫോണിൽ ചാറ്റ് ചെയ്തതിനെച്ചൊല്ലി ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക നിഷ്ന (27) ജീവനൊടുക്കി.
ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യയായ നിഷ്നയെ, ഭർത്താവ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതിന് ശേഷം വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
സമീർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.
ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന.
ജനാധിപത്യത്തിന്റെ ശബ്ദം ഉയർത്തുന്നതിനായി യൂത്ത് കോൺഗ്രസ്
ചലോ ഡൽഹി
രാംലീല മാർച്ച് സംഘടിപ്പിക്കുന്നു. നവംബർ 1 ഞായറാഴ്ച ന്യൂഡൽഹിയിലെ രാംലീല മൈതാനത്താണ് മാർച്ച്.
വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ മാർച്ചിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
സംവിധായകൻ രാം ഗോപാൽ വർമ 29.67 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എക്ലറ്റാന്റ് ഫിലിംസ് നോട്ടീസ് അയച്ചു.
2010ലെ കരാറുമായി ബന്ധപ്പെട്ട് 18.29 കോടി രൂപ മുതലും 11.38 കോടി രൂപ പലിശയും കുടിശ്ശികയുണ്ടെന്ന് കമ്പനി അറിയിച്ചു.
തങ്ങളുടെ രേഖാമൂലമുള്ള എൻഒസി ഇല്ലാതെ വർമയുമായി ഇടപാടുകൾ നടത്തരുതെന്ന് നിർമാതാക്കൾക്കും വിതരണക്കാർക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും കമ്പനി മുന്നറിയിപ്പ് നൽകി.
കേരള പോലീസിന്റെ സൈബർ സുരക്ഷാ പരിപാടിയായ ‘ക്ലിക്ക്’ ക്യാമ്പയിന്റെ ക്യാപ്റ്റനായി നടൻ മമ്മൂട്ടി ചുമതലയേറ്റു.
സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങൾ ഒരുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. മമ്മൂട്ടിയുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ സന്ദേശങ്ങൾ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.