അനില തോമസിന്റെ മരണം ഹൃദയാഘാതം:

Thinc Malayalam · Sat · 19 Sept 2026 · 18:50 · Reported

ആലുവ ചൂർണിക്കരയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ (45) മരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അർബുദം, കരൾ രോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കായി ചികിത്സയിലായിരുന്ന അനില ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. അനിലയുടെ വളർത്തുനായയെ പൊലീസിന്റെ അഭ്യർത്ഥനപ്രകാരം ‘ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ’ ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

#AnilaThomas #Aluva #KeralaNews #DayaAnimalWelfare #THINCKSHOTS

Read it at thinck.orgThinc Malayalam