കാണാതായി

Thinc Malayalam · Mon · 14 Sept 2026 · 22:15 · Reported

വള്ളംകളി കാണാനെത്തിയ യുവാവിനെ വൈപ്പിനിൽ പുഴയിൽ കാണാതായി. കോന്തുരുത്തി വെങ്ങാട്ടുതറവീട്ടിൽ നിഖിൽ (31) ആണ് മഞ്ഞനക്കാട് പുഴയിൽ കാണാതായത്. ഞായറാഴ്ച വൈകിട്ട് 6.45ഓടെ ചെറുവഞ്ചിയിൽ ഒറ്റയ്ക്ക് പോകുന്നതിനിടെ വഞ്ചി മുങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് സ്കൂബ ടീമും നാട്ടുകാരും ചേർന്ന് രാത്രി മുതൽ തിരച്ചിൽ തുടരുകയാണ്.

#Vypin #BoatRace #MissingPerson #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
കാണാതായി · SHOTS