ഫോണിൽ പോൺ

Thinc Malayalam · Sat · 12 Sept 2026 · 16:24 · Reported

ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിലുള്ള മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച കേസിൽ ജയിൽ ജീവനക്കാർ ഉൾപ്പെടെ ഏഴുപേർ കസ്റ്റഡിയിൽ. ഫോണിനായി ഒരു ലക്ഷം രൂപയും സിം കാർഡിന് 50,000 രൂപയും നൽകിയെന്നാണ് പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഫോണിന്റെ ഫൊറൻസിക് പരിശോധനയിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തിയതായും റിപ്പോർട്ട്. സംഭവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

#PrajwalRevanna #Karnataka #PrisonNews #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
ഫോണിൽ പോൺ · SHOTS